കോവിഡ് വാക്സിനും ഫ്‌ളൂ വാക്സിനും എടുക്കുന്നതിനിടയില്‍ മൂന്നാഴ്ചത്തെ ഇടവേള ഉണ്ടായിരിക്കണം;അബുദാബി ആരോഗ്യ വകുപ്പ്

by Abudhabi | 21-09-2021 | 293 views

ദുബായ്: കോവിഡ് വാക്സിനും സാധാരണ ഫ്‌ളൂ വാക്സിനും എടുക്കുന്നതിനിടയില്‍ മൂന്നാഴ്ചത്തെ ഇടവേള ഉണ്ടായിരിക്കണമെന്ന് അബുദാബി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. പനിക്കും ജലദോഷത്തിനുമുള്ള ഫ്‌ളൂ വാക്‌സനും കോവിഡ് വാക്സിനും എടുക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഇടവേള ഉണ്ടായിരിക്കണം.

ഘടനയുടെകാര്യത്തില്‍ രണ്ടും തികച്ചും വ്യത്യസ്തമാണെന്ന് അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിലെ ഇന്‍ഫെക്ഷന്‍ ഡിസീസസ് സെക്ടര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ യു.എ.ഇ.യില്‍ സാധാരണ കാണുന്ന ഫ്‌ളൂവിനെതിരേയുള്ള ബോധവത്കരണത്തിന് ആരോഗ്യവകുപ്പ് തുടക്കംകുറിച്ചിട്ടുണ്ട്.

Lets socialize : Share via Whatsapp