റാസല്‍ഖൈമ - അബുദാബി ബസ് സര്‍വീസ് പുനഃരാരംഭിച്ചു

by Abudhabi | 21-09-2021 | 195 views

അബുദാബി: റാസല്‍ഖൈമ-അബുദാബി ബസ് സര്‍വീസ് പുനഃരാരംഭിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഇരുഭാഗത്തേക്കും രണ്ടുവീതം സര്‍വീസുകളാണ് നിലവിലുള്ളത്. രാവിലെ 10 മണിക്കും വൈകീട്ട് മൂന്ന് മണിക്കും റാസല്‍ഖൈമയില്‍നിന്ന് അബുദാബിയിലേക്കും ഉച്ചയ്ക്ക് 2.30-നും വൈകീട്ട് 7.30-നും അബുദാബിയില്‍നിന്ന് റാസല്‍ഖൈമയിലേക്കും സര്‍വീസ് നടത്തും.

റാസല്‍ഖൈമയില്‍നിന്ന് അബുദാബിയിലേക്ക് 45 ദിര്‍ഹവും അബുദാബിയില്‍നിന്ന് റാസല്‍ഖൈമയിലേക്ക് 35 ദിര്‍ഹവുമാണ് നിരക്ക്. യാത്രക്കാര്‍ കോവിഡ് സുരക്ഷാനിയമം കര്‍ശനമായും പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Lets socialize : Share via Whatsapp