മു​ന്‍​കൂ​ട്ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍​ക്കും കു​വൈ​ത്തി​ല്‍ വാ​ക്​​സി​ന്‍ ന​ല്‍​കാ​ന്‍ ആ​ലോ​ച​ന

by International | 21-09-2021 | 146 views

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍​ക്കും കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കാ​നൊ​രു​ങ്ങി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ കു​ത്തി​വെ​പ്പ് എ​ടു​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​രി​ല്‍ 70 ശ​ത​മാ​ന​ത്തി​ലേ​റെ ആ​ളു​ക​ള്‍ കു​ത്തി​വെ​പ്പ്​ പൂ​ര്‍​ത്തി​യാ​ക്കി. ആ​ദ്യ ഡോ​സ് മാ​ത്രം എ​ടു​ത്ത​വ​ര്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ്. ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത മു​ഴു​വ​ന്‍ ആ​ളു​ക​ളു​ടെ​യും കു​ത്തി​വെ​പ്പ് പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​ക്ക് വാ​ക് ഇ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ബാ​ക്കി​യു​ള്ള​വ​ര്‍​ക്ക് കൂ​ടി വാ​ക്സി​ന്‍ ന​ല്‍​കാ​നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്ന​ത്.

ര​ണ്ടാം ഡോ​സ് എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് മി​ഷ്‌​രി​ഫ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ മു​ന്‍‌​കൂ​ര്‍ അ​പ്പോ​യ​ന്‍​​മെന്‍റ്​ പ​രി​ഗ​ണി​ക്കാ​തെ വാ​ക് ഇ​ന്‍ ആ​യി കു​ത്തി​വെ​പ്പ് ന​ല്‍​കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ആ​ദ്യ ഡോ​സ് ഫൈ​സ​ര്‍ എ​ടു​ത്ത​വ​ര്‍​ക്ക് 21 ദി​വ​സ​വും ഓ​ക്സ്ഫോ​ര്‍​ഡ് എ​ടു​ത്ത​വ​ര്‍​ക്ക് 28 ദി​വ​സ​വും പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ മാ​ത്ര​മാ​ണ് ര​ണ്ടാം ഡോ​സ് ല​ഭി​ക്കു​ക.

അ​തോ​ടൊ​പ്പം രാ​ജ്യ​ത്തെ താ​മ​സ​രേ​ഖ​ക​ളി​ല്ലാ​ത്ത വി​ദേ​ശി​ക​ള്‍​ക്കും കു​ത്തി​വെ​പ്പ് ന​ല്‍​കു​ന്ന​കാ​ര്യം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​രി​ഗ​ണി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. താ​മ​സ​രേ​ഖ​യി​ല്ലാ​ത്ത​വ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത് ഇ​നി​യൊ​രു വ്യാ​പ​നം ഉ​ണ്ടാ​വു​ന്ന​ത് ത​ട​യാ​നും വ്യാ​പ​ന​ത്തോ​ത് താ​ഴേ​ക്ക് പോ​കു​ന്ന​ത് തു​ട​രു​ന്ന​തി​നും വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ കൊ​റോ​ണ എ​മ​ര്‍​ജ​ന്‍​സി ക​മ്മി​റ്റി മേ​ധാ​വി ഖാ​ലി​ദ് അ​ല്‍ ജാ​റ​ല്ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ഇ​ത് എ​ങ്ങ​നെ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും നി​ല നി​ല്‍​ക്കു​ന്നു​ണ്ട്. രാ​ജ്യം സാ​മൂ​ഹി​ക​പ്ര​തി​രോ​ധം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​മ്ബോ​ളാ​ണ്​ താ​മ​സ​രേ​ഖ​ക​ളി​ല്ലാ​ത്ത ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് മു​ന്നി​ല്‍ വ​ലി​യ ചോ​ദ്യ​ചി​ഹ്ന​മാ​യി നി​ല്‍​ക്കു​ന്ന​ത്. അ​ധി​കൃ​ത​രി​ല്‍​നി​ന്ന് ഒ​ളി​ച്ചു​ക​ഴി​യു​ന്ന ഇ​വ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​രു​മോ എ​ന്ന​താ​ണ് പ്ര​ധാ​ന ആ​ശ​ങ്ക.

Lets socialize : Share via Whatsapp