യമന്‍ വിഷയം: യു.എസ്​ പ്രതിനിധി ഒമാനില്‍

by International | 20-09-2021 | 212 views

മ​സ്​​ക​ത്ത്​: യ​മ​ന്‍ വി​ഷ​യ​ത്തി​നാ​യു​ള്ള അ​മേ​രി​ക്ക​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി ടിം ​ലെ​ന്‍​ഡ​ര്‍​കി​ങ്​ ഒ​മാ​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ര്‍ ബി​ന്‍ ഹ​മ​ദ്​ അ​ല്‍ ബുസൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ യ​മ​നി​ലെ ഏ​റ്റ​വും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്​​തു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​പ്ലോ​മാ​റ്റി​ക്​ അ​ഫ​യേ​ഴ്​​സ്​ വി​ഭാ​ഗം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഖ​ലീ​ഫ അ​ലി അ​ല്‍ ഹാ​ര്‍​ത്തി മ​റ്റ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ ഒ​മാ​നി​ലെ അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​ര്‍ ലെ​സ്​​ലി എം. ​ടെ​സ്യൂ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സം​ബ​ന്ധി​ച്ചു.

Lets socialize : Share via Whatsapp