ഇന്ന് മുതല്‍ ബുധനാഴ്ച വരെ ഖത്തറില്‍ കാറ്റ് ശക്തമായേക്കും

by International | 20-09-2021 | 281 views

ദോഹ: ഇന്ന് മുതല്‍ ബുധനാഴ്ച വരെ ഖത്തറില്‍ കാറ്റ് ശക്തമായേക്കും . കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം വടക്കു പടിഞ്ഞാറന്‍ കാറ്റിന് തുടക്കമാകും. മണിക്കൂറില്‍ 12നും 20 നോട്ടിക്കല്‍ മൈലും ചില സമയങ്ങളില്‍ 28 നോട്ടിക്കല്‍ മൈലും വേഗത്തില്‍ കാറ്റുവീശും.

ദി സമയം കടലില്‍ തിരമാല മൂന്നു മുതല്‍ അഞ്ചടിയും ചില ഇടങ്ങളില്‍ 9 അടിയും ഉയരും. അടുത്ത രണ്ടു ദിവസങ്ങളില്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോക്ക് ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Lets socialize : Share via Whatsapp