കുവൈത്തില്‍ വാക്​സിന്‍ ലഭിക്കാതെ ഒന്നര ലക്ഷത്തോളം അനധികൃത താമസക്കാര്‍

by International | 20-09-2021 | 266 views

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ഉൗ​ര്‍​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​േ​മ്ബാ​ഴും വാ​ക്​​സി​ന്‍ ല​ഭി​ക്കാ​ന്‍ വ​ഴി​കാ​ണാ​തെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം പേ​ര്‍. താ​മ​സ നി​യ​മ​ലം​ഘ​ക​രാ​യി മാ​റി​യ​തി​നാ​ല്‍ കു​ത്തി​വെ​പ്പി​ന്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​തി​രി​ക്കു​ന്ന​വ​രി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗം ഇ​ന്ത്യ​ക്കാ​രാ​ണ്. ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​വ​രി​ല്‍ 70 ശ​ത​മാ​ന​ത്തി​ലേ​റെ ആ​ളു​ക​ള്‍​ക്ക്​ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ന്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞു. 80 ശ​ത​മാ​ന​ത്തി​ലേ​റെ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ചു.

പ​ര​മാ​വ​ധി ആ​ളു​ക​ള്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കി സാ​മൂ​ഹി​ക പ്ര​തി​രോ​ധ​ശേ​ഷി എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക്‌ അ​ടു​ത്തു​വ​രു​ക​യാ​ണ്​ രാ​ജ്യം. അ​തി​നി​ട​യി​ലാ​ണ്​ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ഇ​ഖാ​മ നി​യ​മ​ലം​ഘ​ക​രു​ടെ കാ​ര്യം ചോ​ദ്യ​ചി​ഹ്ന​മാ​യി നി​ല്‍​ക്കു​ന്ന​ത്. അ​ധി​കൃ​ത​രി​ല്‍​നി​ന്ന്​ ഒ​ളി​ച്ചു​ക​ഴി​യു​ന്ന ഇ​വ​ര്‍​ക്ക്‌ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം വ​ഴി വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്‌ പ്രാ​യോ​ഗി​ക​മ​ല്ല. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ വ​ഴി വാ​ക്​​സി​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങി​യി​ട്ടു​മി​ല്ല. പ​ല​വ​ട്ടം പൊ​തു​മാ​പ്പ്​ ഉ​ള്‍​പ്പെ​ടെ ന​ല്‍​കി​യി​ട്ടും രേ​ഖ​ക​ള്‍ ശ​രി​യാ​ക്കാ​നോ സ്വ​ന്തം നാ​ട്ടി​ലേ​ക്ക്​ പോ​കാ​നോ ത​യാ​റാ​കാ​ത്ത​തി​നാ​ല്‍ അ​ധി​കൃ​ത​രെ കു​റ്റ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ല.

പു​തി​യ വി​സ​യി​ല്‍ തി​രി​ച്ചു​വ​രാ​ന്‍ അ​വ​സ​രം ന​ല്‍​കു​ന്ന നി​ല​യി​ല്‍ കു​വൈ​ത്തിന്റെ ചെ​ല​വി​ല്‍ തി​രി​ച്ച​യ​ക്കാ​ന്‍ ത​യാ​റാ​യി​ട്ടും വ​ള​രെ കു​റ​ച്ചു​പേ​ര്‍ മാ​ത്ര​മാ​ണ്​ മു​ന്നോ​ട്ടു​വ​ന്ന​ത്. അ​തി​നി​ടെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞ ആ​ഴ്​​ച മു​ത​ല്‍ വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന അ​ര​ങ്ങേ​റു​ന്നു. എ​ല്ലാ ഗ​വ​ര്‍​ണ​റേ​റ്റി​ലും പ​രി​ശോ​ധ​ന​യു​ണ്ട്. മു​ഴു​വ​ന്‍ താ​മ​സ നി​യ​മ​ലം​ഘ​ക​രെ​യും പി​ടി​കൂ​ടി നാ​ടു​ക​ട​ത്തു​മെ​ന്നാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്.

Lets socialize : Share via Whatsapp