ഖത്തറില്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ 10,000 റിയാല്‍ പിഴ

by International | 20-09-2021 | 137 views

ഖത്തറില്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ശിക്ഷ. ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച്‌ മുനിസിപ്പാലിറ്റി ആന്‍ഡ് പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവിറക്കിയിരിക്കുന്നത്.

റോഡ്, കടല്‍ത്തീരം, വീടിന്റെ മുന്‍ വശം, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി 10,000 റിയാലാണ് പിഴ ഈടാക്കുക. ശുചീകരണ ദിനത്തോടനുബന്ധിച്ച്‌ അല്‍ ഖോറിലെ ബിന്‍ ഗന്നം ദ്വീപില്‍ മന്ത്രാലയം ബീച്ച്‌ ശുചീകരണ കാംപയിന്‍ സംഘടിപ്പിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന രാഷ്ട്രമാണ് ഖത്തര്‍

Lets socialize : Share via Whatsapp