
ഷാര്‍ജ: ഷാര്‍ജയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചു. വിവാഹപ്പാര്‍ട്ടികള്‍ക്കും സാമൂഹിക ഒത്തുചേരലുകള്‍ക്കുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഷാര്‍ജ. വീടുകളില്‍ നടക്കുന്ന സാമൂഹിക പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ 50 പേരില്‍ കവിയരുതെന്നാണ് നിര്‍ദേശം. ഹാളുകളില്‍ നടക്കുന്ന പരിപാടികളില്‍ 100 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
വ്യക്തികള്‍ നാലുമീറ്റര്‍ സാമൂഹിക അകലം പാലിക്കണം. പുതുക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കും അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസുള്ളവര്‍ക്കും മാത്രമെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളു. അതേസമയം പ്രത്യേക ടെന്റുകള്‍ കെട്ടി നടത്തുന്ന വിവാഹ പരിപാടികളില്‍ 200 പേരെ ഉള്‍ക്കൊള്ളിക്കാം.