യുഎഇ-യില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജിത ശ്രമം

by General | 20-09-2021 | 153 views

യുഎഇയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം. അഭ്യസ്തവിദ്യരായ യു.എ.ഇയിലെ യുവതീ യുവാക്കള്‍ക്ക് തൊഴിലവസരം ഉറപ്പിക്കാന്‍ വിപുലമായ പദ്ധതികള്‍ക്കാണ് യു.എ.ഇ രൂപം നല്‍കി വരുന്നത്. സുവര്‍ണ ജൂബിലി പ്രമാണിച്ച്‌ രാജ്യം ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന മേഖല കൂടിയാണിത്.

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സ്വദേശികള്‍ക്ക് ആവശ്യമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നേരത്തെ തന്നെ യു.എ.ഇക്ക് സാധിച്ചിരുന്നു. എന്നാല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ക്ക് ആഭിമുഖ്യം കുറവായിരുന്നു. ഇതു മാറ്റിയെടുക്കാനും പ്രധാന സ്വകാര്യ സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട വേതനം ഉറപ്പാക്കി ജോലി ലഭ്യമാക്കാനും കൈക്കൊണ്ട നടപടികള്‍ വിജയം കാണുകയാണ്.

വരുന്ന അഞ്ചുവര്‍ഷത്തില്‍ മൂവായിരം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ചെറുകിട വ്യപാരരംഗത്തെ ഭീമനായ മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പ് അറിയിച്ചു. യു.എ.ഇ സര്‍ക്കാറിന്റെ സുവര്‍ണ ജൂബിലി ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അമ്ബത് പദ്ധതിയെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.

Lets socialize : Share via Whatsapp