
റിയാദ്: സ്വദേശിയുടെ പേരില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസുകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് സൗദി അറേബ്യ. ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനയില്‍ ഈ വര്‍ഷം ഇതുവരെ കുടുങ്ങിയത് ഏകദേശം അറുന്നൂറോളം സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ വരെ ഇങ്ങനെ ശിക്ഷാനടപടി നേരിട്ടവയില്‍ ഉള്‍പ്പെടും. നിക്ഷേപക ലൈസന്‍സ് നേടി മാത്രമേ വിദേശികള്‍ക്ക് രാജ്യത്ത് നിയമാനുസൃതമായി കച്ചവടത്തിന് അനുമതിയുള്ളു .എന്നാല്‍ പലരും സൗദി പൗരന്മാരുടെ പേരില്‍ ലൈസന്‍സ് നേടി അതിന്റെ മറവില്‍ വ്യാജ ബിസിനസ് നടത്തുകയാണ് പതിവ്. ഇതിനാണ് സൗദി വിലക്കേര്‍പ്പെടുത്തിയത് .
തൊഴില്‍ വിസയില്‍ സൗദിയിലെത്തി സ്പോണ്‍സര്‍മാരുടെ പേരില്‍ വിദേശികള്‍ നടത്തുന്ന സ്ഥാപനങ്ങളെല്ലാം ബിനാമി ഗണത്തില്‍പ്പെടും. ഇങ്ങനെയുള്ള ബിനാമി സ്ഥാപനങ്ങള്‍ക്ക് നിയമലംഘനം ഒഴിവാക്കി നിയമാനുസൃതമായി മാറാന്‍ 2022 ഫെബ്രുവരി വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇതിനുള്ളില്‍ സ്പോണ്‍സര്‍മാരുടെ പേരില്‍ സ്ഥാപനം നടത്തുന്നവര്‍ നിക്ഷേപ ലൈസന്‍സ് നേടി സ്വന്തം പേരിലേക്ക് മാറ്റിയില്ലെങ്കില്‍ സ്ഥാപനം സ്പോണ്സര്ക്ക് തന്നെ കൈമാറി നിയമാനുസൃതമാക്കണം.