ഖത്തര്‍ അമീര്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കും

by International | 17-09-2021 | 241 views

ദോഹ: സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ 76-ാമത് സെഷനില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കും. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടക്കുന്ന ജനറല്‍ അസംബ്ലിയുടെ ഉദ്ഘാടന സെഷനില്‍ അമീര്‍ പ്രസംഗിക്കും.

അതെ സമയം അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും അസംബ്ലിയില്‍ പങ്കെടുക്കും. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാല്‍ വെര്‍ച്വല്‍ സമ്മേളനമായിരുന്നു കഴിഞ്ഞ പ്രാവശ്യം നടത്തിയത്.

Lets socialize : Share via Whatsapp