യു.എ.ഇയുടെ എണ്ണ ഇതര വ്യാപാരത്തില്‍ വന്‍ വര്‍ധനവ്

by Business | 17-09-2021 | 435 views

യു.എ.ഇ-യുടെ എണ്ണ ഇതര വ്യാപാരത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം എണ്ണ ഇതര വിദേശ വ്യാപാരത്തി​ന്റെ മൂല്യം 1.403 ദിര്‍ഹം ട്രില്യണ്‍ ആയി ഉയര്‍ന്നു.ഫെഡറല്‍ സെന്‍റര്‍ ഫോര്‍ കോമ്ബറ്റീറ്റിവിറ്റി ആന്‍ഡ് സ്​റ്റാറ്റിസ്​റ്റിക്സ് (എഫ്​.സി.എസ്.എ) പുറത്തുവിട്ട സ്​ഥിതിവിവരക്കണക്കുകളിലാണ്​ ഇക്കാര്യം സൂചിപ്പിക്കുന്നത്​. 2019ലെ അവസ്​ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ പത്ത്​ ശതമാനം വളര്‍ച്ചയാണ്​ രേഖപ്പെടുത്തിയത്​.

2020ലെ മൊത്തം വ്യാപാര ഇറക്കുമതി 785.1 ബില്യണ്‍ ദിര്‍ഹമിലെത്തി. മൊത്തം ചരക്ക് വ്യാപാരത്തിന്റെ 56 ശതമാനം ആണിത്.26 ശതമാനം റീ-എക്സ്പോര്‍ട്ടും നടന്നു. യു.എ.ഇയുമായുള്ള വ്യാപാരത്തില്‍ ചൈന തന്നെയാണ്​ മുമ്പില്‍. 174 ബില്യണ്‍ ദിര്‍ഹമിന്റെ ഇടപാടാണ്​​ ചൈനയുമായി നടന്നത്​. രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയുമായി 104 ബില്യണ്‍ ദിര്‍ഹം, മൂന്നാം സ്ഥാനത്ത് ഇന്ത്യയുമായി 102.5 ബില്യണ്‍ ദിര്‍ഹമി​ന്റെയും ഇടപാട്​ രേഖപ്പെടുത്തി.

Lets socialize : Share via Whatsapp