വാക്‌സിനേഷന്‍; കുവൈത്തില്‍ രണ്ട് ഡോസ് എടുത്തവര്‍ 71% ; ആദ്യ ഡോസ് 79%

by International | 17-09-2021 | 175 views

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സീന്‍ 2 ഡോസ് എടുത്തവര്‍ 71% ഉയര്‍ന്നതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ്. ആദ്യ ഡോസ് എടുത്തവര്‍ 79% ആയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഫര്‍വാനിയ ആശുപത്രി പദ്ധതി സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ഇതോടെ രാജ്യം ഏതാണ്ട് സാധാരണ ജീവിത നില കൈവരിച്ചതായി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് വ്യക്തമാക്കി. കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവും 2 ഡോസ് വാക്സീന്‍ എടുത്തവരുടെ എണ്ണം 70% കവിഞ്ഞതും ആഗോള തലത്തില്‍ ഏറ്റവും മെച്ചപ്പെട്ട സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Lets socialize : Share via Whatsapp