കോവിഡ്: യുഎഇ-യില്‍ ഇന്ന് സ്ഥിരീകരിച്ചത് 521 പുതിയ കേസുകള്‍

by General | 17-09-2021 | 180 views

അബുദാബി: ഇന്ന് യുഎഇ-യില്‍ റിപ്പോര്‍ട്ട് ചെയ്തത് 521 പുതിയ കോവിഡ് കേസുകള്‍. 614 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

731,828 പേര്‍ക്കാണ് യുഎഇ-യില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,22,337 പേര്‍ രോഗമുക്തി നേടി. 2071 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 6,420 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 334,657 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 79.6 മില്യണ്‍ പരിശോധനകളാണ് യുഎഇയില്‍ ഇതുവരെ നടത്തിയത്.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാള്‍ രണ്ട് ശതമാനം കുറവാണിത്. യുഎഇയില്‍ കോവിഡ് വാക്സിനേഷന്‍ വര്‍ധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേസമയം യുഎഇയില്‍ 80 ശതമാനത്തിലധികം പേരും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Lets socialize : Share via Whatsapp