നിക്ഷേപ മേഖലയില്‍ നിരവധി സാധ്യതകള്‍ ഇന്ത്യക്കും സൗദിക്കുമുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി

by Business | 19-02-2018 | 585 views

റിയാദ്: വ്യാപാര-നിക്ഷേപ മേഖലയില്‍ പരസ്പരം സഹകരിക്കാനുളള നിരവധി സാധ്യതകള്‍ ഇന്ത്യക്കും സൗദിക്കുമുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി. കൌണ്‍സില്‍ ഓഫ് സൗദി ചേമ്പേഴ്സ് റിയാദില്‍ സംഘടിപ്പിച്ച വ്യവസായ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയ്‍റ്റ്‍ലി. ടൂറിസം-ഹോസ്പിറ്റാലിറ്റി ഉള്‍പ്പെടെയുളള മേഖലകളില്‍ നിക്ഷേപകാന്തരീക്ഷം ഇന്ത്യയിലുണ്ടെന്നും ജയ്‍റ്റ്‍ലി വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുളള സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും മറ്റ് വ്യാവസായികാന്തരീക്ഷവും ഒരുക്കുന്നതില്‍ ഇന്ത്യ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയുടെ വിഷന്‍ 2030-ന്‍റെ ഭാഗമായി നടക്കുന്ന പരിഷ്കാര നടപടികളെയും ജയ്‍റ്റ്‍ലി അഭിനന്ദിച്ചു.

Lets socialize : Share via Whatsapp