ദുബൈയില്‍ വിസയും ആരോഗ്യ ഇന്‍ഷുറന്‍സും തമ്മില്‍ ബന്ധിപ്പിക്കുന്നു

by General | 19-02-2018 | 420 views

ദുബായ് : വിസാ കാലാവധിയുടെ ആനുപാതികമായി ദുബൈയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നു. സ്വന്തം  ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കാന്‍ വിട്ടുപോകുന്നവര്‍ക്ക് ഇത് വളരെ ആശ്വാസകരമായിരിക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി മേധാവി വ്യക്തമാക്കി.

ഏതാനും ആഴ്ചകള്‍ക്കകം  നടപ്പിലാക്കുന്ന  പദ്ധതിയ്ക്ക് 30 ദിവസത്തെ  സാവകാശ കാലാവധിയും  ഉണ്ടാകും. ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ കാലാവധിയുള്ള വിസകള്‍ക്കനുസരിച്ച്  പ്രത്യേക  ഇന്‍ഷുറന്‍സ് പദ്ധതികള്‍  വാങ്ങാനുള്ള  സൗകര്യമുണ്ടാകും.  എന്നാല്‍ ഒരു വര്‍ഷത്തിനു മുകളില്‍ കാലാവധി ഉള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് തുക ഒന്നിച്ചടയ്ക്കേണ്ടി വരാത്ത രീതിയില്‍ കമ്പനികള്‍  സൗകര്യപ്രദമായ തവണ വ്യവസ്ഥകള്‍ നടപ്പിലാക്കുമെന്നും അദ്ദേഹo  പറഞ്ഞു.

Lets socialize : Share via Whatsapp