ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ജുവൈസ് ക്യാമ്പസ് പ്രവര്‍ത്തനം ഇന്ന് ആരംഭിക്കുന്നു

by Sharjah | 19-02-2018 | 472 views

ഷാര്‍ജ : ഷാര്‍ജയുടെ സ്വപ്ന പദ്ധതിയായ പുതിയ ഇന്ത്യന്‍ സ്കൂള്‍ ജുവൈസ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു . ഇന്ത്യന്‍ അസോസിയേഷന്‍റെ  സ്വപ്‌ന പദ്ധതിയായ സ്‌കൂളിന് എല്ലാ മന്ത്രാലയങ്ങളുടേയും അനുമതി ലഭിച്ചു കഴിഞ്ഞു. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ച ജുവൈസയിലെ സ്‌കൂളിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.                      exclusive malayalam news

1 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 5,600 ആണ്‍ കുട്ടികള്‍ക്കാണ് പുതിയ സ്കൂളില്‍ പ്രവേശനം നല്‍കുന്നത്. ഗുബൈബ ക്യാമ്പസില്‍  ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ വിഭാഗം പൂര്‍ണ്ണമായും ജുവൈസയിലേക്ക് മാറും. വിശാലമായ സൗകര്യങ്ങളാണ് ജുവൈസയിലെ സ്കൂളിലുള്ളത്.   പത്ത് ലക്ഷം ചതുരശ്ര അടി സ്ഥലത്ത് 160 ക്ലാസ് മുറികളും 19 ലാംഗ്വേജ് റൂമുകളും ഏഴ് സയന്‍സ് ലാബുകളും ഏഴ് കംപ്യൂട്ടര്‍ ലാബുകളും 16 ആക്റ്റിവിറ്റി റൂമുകളും 11 സ്റ്റാഫ് റൂമുകളും നാല് ക്ലിനിക്കുകളും രണ്ട് ലൈബ്രറികളും രണ്ട് ഓഡിയോ-വിഷ്വല്‍ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.

വലിയ മള്‍ട്ടിപര്‍പ്പസ് ഓഡിറ്റോറിയവും സ്റ്റേജും കാന്‍റീന്‍, തണലൊരുക്കിയ കളിസ്ഥലം, പ്രാര്‍ഥനാ ഹാള്‍, ഡ്രൈവേഴ്‌സ് ബ്ലോക്ക്, ബുക്ക് സ്റ്റോര്‍, സ്റ്റേജ് ബ്ലോക്ക്, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, കോണ്‍ഫറന്‍സ് റൂം, ഓഫീസ് ബ്ലോക്ക്, പാന്‍ട്രി, സര്‍വീസ് ബ്ലോക്ക്, കാര്‍ പാര്‍ക്കിങ്, ബസ് പാര്‍ക്കിങ് എന്നിവയും അടങ്ങുന്നതാണ് പുതിയ കാമ്പസ്.  ഇന്ന്  ( 19-2 -2018 ) രാവിലെ 11 മണിക്ക് ദുബായ് ഇന്‍ഡ്യന്‍ കോസുല്‍ ജനറല്‍ വിപുല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അസ്സോസിയേഷന്‍ പ്രസിഡന്‍റ് അഡ്വക്കേറ്റ് വൈ.എ. റഹീം അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതം ആശംസിക്കും. ഷാര്‍ജ ഇന്‍ഡ്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ചടങ്ങില്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Lets socialize : Share via Whatsapp