രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാം: പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി

by Sharjah | 13-09-2021 | 183 views

ഷാര്‍ജ: ഷാര്‍ജയില്‍ രക്ഷിതാക്കള്‍ക്ക് ഇനി മുതല്‍ തങ്ങളുടെ കുട്ടികളുടെ സ്‌കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യാം. ഇതിനായുള്ള ആപ്ലിക്കേഷന്‍ അധികൃതര്‍ പുറത്തിറക്കി. 'യുവര്‍ ചില്‍ഡ്രന്‍ ആര്‍ സേഫ്' എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്.

ഷാര്‍ജയിലെ 122 സ്വകാര്യ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ആപ്ലിക്കേഷന്‍ ലഭ്യമാകും. സ്‌കൂള്‍ ബസ് സൂപ്പര്‍വൈസര്‍മാര്‍ക്കും വിദ്യാര്‍ത്ഥികളുടെ ഹാജര്‍ രേഖപ്പെടുത്താനും ആപ്പ് ഉപയോഗിക്കാം. എസ്പിഇഎ ഡയറക്ടര്‍ അലി അല്‍ ഹൊസാനിയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ പ്രവര്‍ത്തനങ്ങളും എസ്പിഇഎയുടെ ആസ്ഥാനത്തും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കും പുറത്തേക്കും കൊണ്ടുപോകുമ്പോള്‍ ഷാര്‍ജയിലെ സ്‌കൂള്‍ ബസുകളുടെ ചലനം നിരീക്ഷിക്കാന്‍ പ്രത്യേക ജീവനക്കാരെ പ്രാപ്തരാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അടിയന്തര സാഹചര്യങ്ങളില്‍ ആപ്പ് അലര്‍ട്ടും പുറപ്പെടുവിക്കും. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വവും സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി എല്ലാ ബസുകളും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Lets socialize : Share via Whatsapp