കോവിഡില്‍ നിന്ന് മുക്തി നേടി ഒമാന്‍; 72 മണിക്കൂറിനിടെ 181 പേര്‍ക്ക് മാത്രം കൊവിഡ്

by General | 12-09-2021 | 228 views

ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 181 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രായം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ കൊവിഡ് കണക്കുകളാണ് മന്ത്രാലയം പുറത്ത് വിട്ടത്. രാജ്യത്ത് അഞ്ച് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 247 പേര്‍കൂടി രോഗമുക്തി നേടുകയും ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒമാനില്‍ 3,03,105 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,93,254 പേര്‍ രോഗമുക്തരാവുകയും 4089 പേര്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേരെയാണ് ആശുപത്രിയില്‍ പ്രേവശിപ്പിച്ചത്. നിലവില്‍ 26 പേരാണ് ഐ.സി.യുവില്‍ ചികിത്സയിലുള്ളത്.

Lets socialize : Share via Whatsapp