ഷാര്‍ജയില്‍ തീപിടിത്തം: തൊഴിലാളികളെ ഒഴിപ്പിച്ചു

by Sharjah | 12-09-2021 | 167 views

ഷാര്‍ജ: ഷാര്‍ജയിലെ വെയര്‍ ഹൗസില്‍ തീപിടിത്തം. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തിപീടിത്തം ഉണ്ടായത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ നമ്ബര്‍ 8 ലെ സ്‌പെയര്‍ പാര്‍ട്‌സുകളും സ്‌ക്രാപ്പുകളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലായിരുന്നു തീപിടിത്തം.

ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെയര്‍ ഹൗസില്‍ നിന്നും തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായും നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അഗ്നി ശമന സേനാംഗങ്ങള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മേഖലയില്‍ കൂളിംഗ് പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ചുമതല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

Lets socialize : Share via Whatsapp