സൗദിയില്‍ ഹൗസ് ഡ്രൈവറുടെ സ്പോണ്‍സര്‍ഷിപ് മാറ്റം ഓണ്‍ലൈനില്‍ ചെയ്യാം

by International | 12-09-2021 | 101 views

റിയാദ്: സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാരുടെ തൊഴിലുടമ മാറ്റം ഓണ്‍ലൈനിലൂടെ രജിസ്തര്‍ ചെയ്യാന്‍ പുതിയ സംവിധാനം. സ്പോണ്‍സര്‍ഷിപ് മാറ്റം സൗദി ആഭ്യന്തര വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍/ ആപ്ലിക്കേഷന്‍ ആയ ‘അബ്ശിര്‍’ വഴി ചെയ്യാമെന്ന് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

നിലവിലെ സ്പോണ്‍സറുടെ അബ്ശിര്‍ വഴി പുതിയ സ്പോണ്‍സറുടെ പേരിലേക്ക് മാറുന്ന സംവിധാനമാണിത്. നിലവിലെ സ്പോണ്‍സര്‍ തൊഴിലാളിയെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുതിയ സ്പോണ്‍സര്‍ക്ക് അബ്ശിര്‍ ഓണ്‍ലൈന്‍ സര്‍വീസ് മുഖേന അപേക്ഷയയക്കും. തുടര്‍ന്ന് അദ്ദേഹത്തിന് അത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. സ്വീകരിച്ചു എന്നറിയിക്കുന്ന ഭാഗം ക്ലിക്ക് ചെയ്താല്‍ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ് മാറും.

അതെ സമയം ഒന്നിലധികം ഹൗസ് ഡ്രൈവര്‍മാരോ ഒരേ പ്രൊഫഷനില്‍ കൂടുതല്‍ തൊഴിലാളികളോ കഉണ്ടെങ്കില്‍ ഇ- സ്പോണ്‍സര്‍ഷിപ് മാറ്റം സാധ്യമാകില്ല.

Lets socialize : Share via Whatsapp