യു.എ.ഇ മാര്‍ക്കറ്റില്‍ പച്ചക്കറിവില കുതിച്ചുയരുന്നു

by Business | 26-07-2017 | 524 views

അബുദാബി : കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ യു.എ.ഇ.യില്‍ പച്ചക്കറികളുടെ വില. ചൂട് കാരണം പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് വിലവര്‍ദ്ധനവിന് കാരണം.

യു.എ.ഇ മാര്‍ക്കറ്റിലേയ്ക്ക് ഇന്ത്യ, ഒമാന്‍, ജോര്‍ദ്ദാന്‍, ഇറാന്‍, ചൈന, പാകിസ്താന്‍, റാസല്‍ ഖൈമ, അല്‍ ഐന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് പച്ചക്കറികള്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നാണ് വിപണിയിലേയ്ക്ക് കൂടുതലായും പച്ചക്കറികള്‍ എത്തുന്നതെങ്കിലും ഉരുളക്കിഴങ്ങ്, കാബേജ്, ബീട്ട്രൂറ്റ്, സവാള എന്നിവയുടെ വിലയില്‍ കാര്യമായ വില വര്‍ദ്ധനവ് സംഭവിച്ചിട്ടില്ല. മലയാളികളുടെ  ഇഷ്ട പച്ചക്കറികള്‍ക്കാണ് ഇരട്ടി വിലയായത്.

ചൂട് കൂടിയതോടെ മീന്‍ വിലയിലും വലിയ വര്‍ദ്ധനവാനുള്ളത്. അത് കാരണം ചെറിയ ഭക്ഷണ ശാലകളില്‍ നിന്നും മീന്‍ വിഭവങ്ങള്‍ നീക്കിയിരിക്കുകയാണ്. പച്ചക്കറി വില വര്‍ദ്ധന ഓണം വരെ തുടരുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍  പഴ വര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ വില വര്‍ദ്ധനയൊന്നും തന്നെയില്ല.

 

Lets socialize : Share via Whatsapp