ഖത്തര്‍ കായിക ദിനാഘോഷം: പ്രായഭേദമന്യേ കളിക്കാനിറങ്ങി ജനങ്ങള്‍

by Sports | 14-02-2018 | 520 views

ദോഹ: കളിവിനോദങ്ങളിലൂടെ ജനതയുടെ ആരോഗ്യം വീണ്ടെടുക്കുകയെന്ന സന്ദേശവുമായി ഖത്തര്‍ ദേശീയ കായിക ദിനാഘോഷം കൊണ്ടാടി. പ്രായഭേദമന്യേ, സ്ത്രീകളും കുട്ടികളും പുരുഷന്മാരും പ്രവാസികളും കളിക്കളങ്ങളിലേക്കും മൈതാനങ്ങളിലേക്കും ഇറങ്ങി.                                                                                                       exclusive malayalam news
 
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബന്‍ ഹമദ് അല്‍ഥാനി, മാതാവ് ഷെയ്ഖ് മൗസ ബിന്ത് നാസര്‍ തുടങ്ങിയവരുള്‍പ്പെടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിവിധ പരിപാടികളില്‍ പങ്കെടുത്തു. കോര്‍ണിഷില്‍ സൈക്കിള്‍ ഓടിച്ച് അമീര്‍ ആയിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.exclusive malayalam news
 
കായിക ദിനം ആഘോഷിക്കുന്നതിനായി രാജ്യത്തെ വിവിധ വേദികളിലായി വന്‍ ഒരുക്കങ്ങള്‍ അധികൃതര്‍ നടത്തിയിരുന്നു. ഒരേ സമയം ആരോഗ്യവും വിനോദവും ലക്ഷ്യമിട്ടുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ വിവിധ സംഘടനകളും സ്ഥാപനങ്ങളും സംഘടിപ്പിച്ചു.                                                                                                                                                    exclusive malayalam news

സൈക്ലിംഗ്, നീന്തല്‍, ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍, ടെന്നീസ്, തയ്ക്വാണ്ട, മാര്‍ഷ്യല്‍ ആര്‍ട്ട്സ്, സ്വയം പ്രതിരോധം, ബീച്ച് വോളിബോള്‍, വാട്ടര്‍ സ്പോര്‍ട്സ്, കുതിരപ്പന്തയം, വാക്കത്തോണ്‍, അള്‍ട്രാ മാരത്തോണ്‍ തുടങ്ങിയ പരിപാടികള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറി.exclusive malayalam news

എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായികദിനമായി ആചരിക്കുന്നത്. കള്‍ച്ചറല്‍ വില്ലേജ്, മ്യൂസിയം ഓഫ് ഇസ്ലാമിക് തുടങ്ങി അനവധി വേദികളില്‍ കായിക ദിനാഘോഷ പരിപാടികള്‍ നടന്നു.exclusive malayalam news

Lets socialize : Share via Whatsapp