സൗദിക്ക് നേരെയുണ്ടായ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; അപലപിച്ച്‌ ബഹ്‌റൈന്‍

by International | 02-09-2021 | 212 views

റിയാദ്: സൗദി വിമാനത്താവളത്തിന് നേരെ നടന്ന ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തില്‍ അപലപിച്ച്‌ ബഹ്‌റൈന്‍. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള സൗദിയുടെ നടപടികള്‍ക്കും ബഹ്‌റൈന്‍ പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ നീക്കമാണ് ഹൂതികള്‍ നടത്തിയതെന്നും ലോകം ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യെമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദിയിലെ ഹൂതി വിമതര്‍ ഇന്നലെയാണ് അബഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഒരു എയര്‍ക്രാഫ്റ്റ് തകരുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രോണ്‍ ആക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ പൈലറ്റ് വിമാനവും ആക്രമണത്തിന് ശ്രമിച്ചിരുന്നു.

എന്നാല്‍ സൗദി സൈന്യത്തിന്റെ സമയോചിത ഇടപെടലില്‍ ആദ്യ ആക്രമണം പരാജയപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് വിമാനങ്ങള്‍ താല്‍കാലികമായി റദ്ദ് ചെയ്യുകയായിരുന്നു സൗദി.

Lets socialize : Share via Whatsapp