ലോകത്തിലെ ഉയരം കൂടിയ ഹോട്ടല്‍ ഗിവോറ തുറന്നു

by Business | 13-02-2018 | 541 views

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ എന്ന റെക്കോര്‍ഡ്, ദുബായ് ജെ ഡബ്ല്യൂ മാരിയറ്റ് മാര്‍ക്വിസിന് നഷ്ട്ടപെട്ടു. മാര്‍ക്വിസിനെ 1 മീറ്റര്‍ വ്യത്യാസത്തില്‍ പിന്തള്ളി 356.56 മീറ്റര്‍ ഉയരത്തില്‍ ഗിവോറ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

അല്‍ അട്ടര്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണ് പുതിയ ഹോട്ടല്‍.  ഷെയ്ഖ് സെയ്ദ് റോഡില്‍, ദുബായ് അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രത്തിന്‍റെ അടുത്തായാണ്‌ 75 നിലയുള്ള  ഗിവോറ ഹോട്ടല്‍  സ്ഥിതി ചെയ്യുന്നത്. ഹോട്ടലില്‍ 4 ഭക്ഷണ ശാലകളും 528 മുറികളുമുണ്ട്.                                                                                 exclusive malayalam news

Lets socialize : Share via Whatsapp