ഷാർജയിൽ പത്താം നിലയിൽ നിന്നും വീണു മരിച്ചു

by Sharjah | 10-02-2018 | 379 views

ഷാർജയിൽ കെട്ടിടത്തിന്‍റെ പത്താം നിലയിൽ നിന്നും വീണ  സ്ത്രീ മരിച്ചു. ഷാർജയിലെ അൽ ഖാസിമിയയിൽ ആണ് സംഭവം . ഒരു കെട്ടിടത്തിൻറെ പത്താമത്തെ നിലയിൽ നിന്നും 41 വയസ്സുകാരിയായ 'പി' തോമസ് എന്ന  ഇന്ത്യൻ യുവതി വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഉടൻ തന്നെ സംഭവ സ്ഥലത്ത് മരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 8 .30-ഓടെയാണ് സംഭവം. ഫോറൻസിക്, സി.ഐ.ഡി, റെസ്ക്യൂ യൂണിറ്റ്, ക്രൈം സീൻ എന്നീ വകുപ്പുകളിൽ നിന്നുള്ള ഒരു സംഘം സംഭവ സ്ഥലത്ത് എത്തിച്ചേർന്നു.

Lets socialize : Share via Whatsapp