എക്സ്പോ 2020 ദുബായ്: സൗജന്യ ടിക്കറ്റുകള്‍ ലഭിക്കുന്നത് ആര്‍ക്കെല്ലാം...?

by Business | 09-08-2021 | 880 views

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ഇവന്റായ 'എക്സ്പോ 2020 ദുബായ്' ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കുകയാണ്. ആറ് മാസം നീണ്ട് നില്‍ക്കുന്ന ഇവന്റ് 2022 മാര്‍ച്ച്‌ 31 വരെയാണ് ഉള്ളത്. മൂന്ന് തരത്തിലുള്ള ടിക്കറ്റാണ് എക്സപോയ്ക്കായി ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ഒന്ന് ഒരു ദിവസത്തേക്ക് മാത്രമായി 95 ദിര്‍ഹം വില വരുന്ന ടിക്കറ്റാണ് ഉള്ളത്. രണ്ടാമതായി ഒന്നില്‍ കൂടുതല്‍ ദിവസത്തേക്കുള്ള പാസ്. 195 ദിര്‍ഹം വില വരുന്ന ഈ പാസ് ഉപയോഗിച്ച്‌ ഏകദേശം 30 ദിവസം എക്സ്പോ ആസ്വദിക്കാന്‍ സാധിക്കും. സീസണല്‍ പാസാണ് മൂന്നാമത്തേത്. 495 ദിര്‍ഹം വില വരുന്ന ഈ പാസ് ഉപയോഗിച്ച്‌ എക്സ്പോയുടെ മുഴുവന്‍ സീസണും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

എക്സ്പോയ്ക്കുള്ളിലെ എല്ലാ പരിപാടികള്‍ക്കും, ലൈവ് പരിപാടികള്‍ക്കും തുടങ്ങി എല്ലാ അവസരങ്ങള്‍ക്കും ഈ പാസ് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ലോകോത്തര നിലവാരത്തിലുള്ള സംഗീതം, നൃത്തം, മറ്റ് കലകളെല്ലാം ചേര്‍ന്ന് ഏകദേശം 60 ലൈവ് പരിപാടികളാണ് ഒരു ദിവസം സംഘടിപ്പിക്കുന്നത്.

അതേസമയം, 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സ്കൂള്‍ ഐഡി കാര്‍ഡ് കാണിച്ചാല്‍ എക്സ്പോയിലേക്ക് സൗജന്യ പ്രവേശനം ലഭിക്കുന്നതാണ്. അറുപത് വയസ് തൊട്ട് മുകളിലേക്ക് പ്രായമുള്ളവര്‍ക്കും സൗജന്യ പാസ് ലഭിക്കുന്നതാണ്. വൈകല്യമുള്ള ആളുകള്‍ക്കും എക്സ്പോ ദുബായ് 2020 യില്‍ പ്രവേശനം സൗജന്യമാണ്. കൂടാതെ അവരുടെ സഹായത്തിനായി വരുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50% ഇളവ് ലഭിക്കുന്നതാണ്. www.expo2020dubai.com എന്ന വെബ്സൈറ്റിലൂടെയാണ് ടിക്കറ്റ് വില്‍പന നടക്കുന്നത്.

Lets socialize : Share via Whatsapp