
യുഎഇയില്‍ മാളുകളിലും ഹോട്ടലുകളിലും കൂടുതല്‍ പേര്‍ക്ക് പ്രവേശനം. രാജ്യത്ത് കോവിഡ് കേസുകള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇളവുകള്‍ നല്കി ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, ഓരോ എമിറേറ്റിലെയും ദുരന്തനിവാരണ വിഭാഗങ്ങള്‍ക്ക് തങ്ങളുടെ പ്രദേശത്തെ നിയന്ത്രണങ്ങള്‍ പ്രത്യേകം തീരുമാനിക്കാനും പിഴകള്‍ ചുമത്താനും രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഉത്തരവാദിത്തമുണ്ടെന്നും അതോറിറ്റി അറിയിച്ചു.