യുഎഇയില്‍ 1,321 പേര്‍ക്ക് കൂടി കൊവിഡ്; 3 മരണം

by General | 09-08-2021 | 259 views

അബുദാബി: യുഎഇയില്‍ 1,321 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,400 പേര്‍ സുഖം പ്രാപിക്കുകയും മൂന്നു പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

പുതിയതായി നടത്തിയ 2,33,245 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കനുസരിച്ച്‌ ആകെ 6,94,285 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,71,353 പേര്‍ രോഗമുക്തരാവുകയും 1,978 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,954 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Lets socialize : Share via Whatsapp