വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് ജൂലൈ 24ന്

by Business | 21-07-2021 | 1380 views

ദുബായ്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദുബായ് ഗ്ലോബല്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. 24 ജൂലൈ ശനിയാഴ്ച യു.എ.ഇ. സമയം വൈകുന്നേരം 5ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ലുലൂ ഗ്രൂപ്പ് ചെയര്‍മാനും ആഗോള ബിസിനസ് പ്രമുഖനുമായ പത്മശ്രീ. എം എ യൂസഫലി മുഖ്യപ്രഭാഷണം നടത്തും.

നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഗോള ബിസിനസ് സാധ്യതകള്‍, ഇന്ത്യയിലെ നിക്ഷേപക സാധ്യതകള്‍, പുതു സംരംഭകര്‍ക്കുള്ള സാധ്യതകളും പ്രതിസന്ധികളും തുടങ്ങി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ മോഡറേറ്ററായിരിക്കും. ഗ്ലോബല്‍ നേതാക്കളായ ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി പി വിജയന്‍, സെക്രട്ടറി ജനറല്‍ പോള്‍ പാറപ്പള്ളില്‍, ട്രഷറര്‍ ജയിംസ് കുടല്‍, വി.പി അഡ്മിന്‍ സി യു മത്തായി, വി.പി. ഓര്‍ഗനൈസര്‍ ബേബി സോമതീരം, വൈസ് ചെയര്‍മാന്‍ രാജീവ് നായര്‍, ബിസിനസ്സ് ഫോറം ചെയര്‍മാന്‍ ഷാജി ബേബി ജോണ്‍, കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്ക്‌ഫോറം ചെയര്‍മാന്‍ മോഹന്‍ നായര്‍, മുന്‍ ചെയര്‍മാന്‍ ഡോ. എ വി അനൂപ് എന്നിവര്‍ ബിസിനസ്സ് മീറ്റില്‍ നേതൃത്വം നല്‍കുമെന്ന് മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Lets socialize : Share via Whatsapp