അബുദാബിയിൽ വാഹനങ്ങളിൽ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധം

by General | 10-07-2021 | 4316 views

അബുദാബി: അബുദാബിയിൽ വാഹനങ്ങളിൽ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധം. നിയമലംഘകർക്ക് 400 ദിർഹം പിഴ കൂടാതെ, ഡ്രൈവിങ് ലൈസൻസിൽ 4 ബ്ലാക്ക് പോയിന്റുകളും ചുമത്തും. സീറ്റ് ബെൽറ്റിടാത്തവരെയും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും കണ്ടെത്താൻ ആധുനിക റഡാർ സംവിധാനവും അബുദാബിയിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ വളരെ കൃത്യതയുള്ളതാണെന്ന് വ്യക്തമാക്കി.

സീറ്റ് ബെൽറ്റുകൾ അപകടമുണ്ടാകുമ്പോൾ ജീവാപായ സാധ്യത 40-നും 50-% നുമിടയിലും പിൻസീറ്റിലിരിക്കുന്നവരിൽ 25 നും 75 % നുമിടയിലും കുറയാൻ കാരണമാകുന്നു എന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു.

Lets socialize : Share via Whatsapp