സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയും പ്രവേശന വിലക്കുമില്ലാതെ നാട്ടിലേക്ക് മടങ്ങാം

by International | 06-07-2021 | 5092 views

ജിദ്ദ: സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയും പ്രവേശന വിലക്കും കൂടാതെ നാട്ടിലേക്ക് മടങ്ങുന്നതിന് സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇളവ് ഉപയോഗപ്പെടുത്തണമെന്നഭ്യര്‍ഥിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍. സൗദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തുന്നതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ മടി കാണിക്കുന്നതായും ഇവര്‍ പറയുന്നു. ഇളവ് അവസാനിക്കുന്നതോടെ കര്‍ശന പരിശോധനയ്ക്ക് സാധ്യതയുള്ളതായും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയും പ്രവേശന വിലക്കും കൂടാതെ നാട്ടിലേക്ക് മടങ്ങുന്നതിന് സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇളവ് ഉപയോഗപ്പെടുത്തണമെന്നഭ്യര്‍ഥിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍. സൗദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തുന്നതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ മടി കാണിക്കുന്നതായും ഇവര്‍ പറയുന്നു. ഇളവ് അവസാനിക്കുന്നതോടെ കര്‍ശന പരിശോധനക്ക് സാധ്യതയുള്ളതായും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ ഹുറൂബ്, മത്‌ലൂബ് തുടങ്ങിയ നിയമക്കുരുക്കില്‍ അകപ്പെട്ടവര്‍ക്ക് ഈ ഇളവ് പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല. ഇവര്‍ അവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചതിന് ശേഷമാണ് ലേബര്‍ ഓഫീസിനെ സമീപിക്കേണ്ടത്. ഗാര്‍ഹിക തൊഴിലാളികള്‍ക്കും പദ്ധതി വഴി നാടണയാന്‍ കഴിയും. അവര്‍ക്ക് നടപടികള്‍ കുറച്ചുകൂടി എളുപ്പമാണെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.

Lets socialize : Share via Whatsapp