ഇന്‍ഡ്യ ഉള്‍പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീട്ടിയതായി ഒമാന്‍

by International | 03-06-2021 | 2453 views

മസ്‌കത്ത്:  ഇന്‍ഡ്യ ഉള്‍പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീട്ടി ഒമാന്‍. ഇന്‍ഡ്യയ്ക്ക് പുറമെ യുകെ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഫിലിപൈന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഒമാനില്‍ യാത്രാ വിലക്കുള്ളത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമിറ്റി അറിയിച്ചു. ബുധനാഴ്ചയാണ് അറിയിപ്പുണ്ടായത്.

അതേസമയം ഒമാനില്‍ താമസിച്ച്‌ മറ്റ് ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിര്‍ത്തി കടന്ന് യാത്ര ചെയ്യാനും ബുധനാഴ്ച സുപ്രീം കമിറ്റി അനുമതി നല്‍കി. ഇതിന് തൊഴിലുടമയില്‍ നിന്നുള്ള രേഖ ഹാജരാക്കണം. രാത്രി സമയത്തെ വ്യാപാര നിയന്ത്രണം നീക്കുകയും ചെയ്തു. രാജ്യത്തെ പള്ളികള്‍ തുറക്കുന്നത് ഉള്‍പെടെയുള്ള ചില ഇളവുകളും അനുവദിച്ചിട്ടുണ്ട്.

Lets socialize : Share via Whatsapp