യുഎഇ - യില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു; ഇന്നും രണ്ടായിരത്തിലധികം രോഗികള്‍, ബഹ്‌റൈനില്‍ 3,000 കടന്ന് പ്രതിദിന രോഗികള്‍

by General | 28-05-2021 | 1438 views

അബുദാബി: യുഎഇയില്‍ 2236 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന നാല് പേരാണ് ഇന്ന് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 2206 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു.
പുതിയതായി നടത്തിയ 2,39,852 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,65,451 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 5,45,229 പേര്‍ രോഗമുക്തരാവുകയും 1,668 പേര്‍ മരണപ്പെടുകയും ചെയ്‍തു. ഇപ്പോള്‍ 18,554 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്. 4.97 കോടിയോളം കൊവിഡ് പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്. 

ബഹ്‌റൈനില്‍ 3,000 കടന്ന് പ്രതിദിന രോഗികള്‍

മനാമ: ബഹ്‌റൈനില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,051 കൊവിഡ് കേസുകള്‍. 1,970 പേര്‍ രോഗമുക്തരായി. 20 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. 

ഏഴ് സ്വദേശി പുരുഷന്‍മാരും ഏഴ് സ്വദേശി സ്ത്രീകളും ആറ് പ്രവാസികളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം  902 ആയി. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍  1,184 പേര്‍ പ്രവാസി തൊഴിലാളികളാണ്. 2,29,468  പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,01,683 പേര്‍ രോഗമുക്തി നേടി.

26,883 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 448  പേരില്‍  250 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,568,702 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

Lets socialize : Share via Whatsapp