ഈ വർഷവും ഹജ്ജ് കർമ്മങ്ങൾ ഉപാധികളോടെ മാത്രം

by General | 10-05-2021 | 4563 views

റിയാദ്: ഈ വർഷവും ഹജ്ജ് കർമ്മങ്ങൾ ഉപാധികളോടെ നടക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹജ്ജ് ഉംറ മന്ത്രാലയ പ്രതിനിധി ഇക്കാര്യം അറിയിച്ചത്. ഈ വർഷവും പ്രത്യേക ഉപാധികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആരോഗ്യ അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തുകയും ആരോഗ്യം സംരക്ഷിക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

സ്ഥിതിഗതികൾ പൂർത്തിയായി വരികയാണെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു. സുരക്ഷയ്ക്കാണ് ആദ്യ പ്രാധാന്യം, ആരോഗ്യം, സുരക്ഷ, എന്നിവ പരിഗണിച്ചായിരിക്കും അനുമതി. ഈ വർഷത്തെ ഹജ്ജിനായുള്ള നിയന്ത്രണങ്ങളുടെയും പ്രവർത്തന പദ്ധതികളുടെയും വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ചൂണ്ടിക്കാട്ടി.

Lets socialize : Share via Whatsapp