സൗദിയിൽ വ്യാഴാഴ്ച ചെറിയ പെരുന്നാളിന് സാധ്യത; ഖത്തറിൽ പെരുന്നാൾ നമസ്കാരം രാവിലെ അഞ്ചിന്

by General | 09-05-2021 | 1559 views

ജിദ്ദ: സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ മെയ് 13 വ്യാഴാഴ്ചയായിരിക്കുമെന്ന് ജിദ്ദ ആസ്ട്രോണമിക്കൽ അസോസിയേഷൻ. റമദാൻ 30 പൂർത്തിയാക്കുമെന്നാണ് പ്രവചനം. 11ന് സൗദിയിൽ എവിടെയും മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നാണ് അസോസിയേഷൻ കണക്കാക്കുന്നത്. റമദാൻ 30 ദിവസം പൂർത്തിയാക്കി ബുധനാഴ്ച ശവ്വാൽ മാസപ്പിറവി കാണുമെന്നാണ് അസോസിയേഷന്റെ പ്രവചനം.

അതേസമയം, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ സുപ്രീം കോർട്ടാണ് പെരുന്നാൾ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ഖത്തറിൽ പെരുന്നാൾ നമസ്കാരം രാവിലെ അഞ്ചിന്; പള്ളികളും ഈദ് ഗാഹുകളും ഇവയാണ്

ദോഹ: ഖത്തറിൽ പെരുന്നാൾ നമസ്കാരം നടക്കുന്ന പള്ളികളുടെയും ഈദ് ഗാഹുകളുടെയും വിശദമായ പട്ടിക ഔഖാഫ് (മതകാര്യ മന്ത്രാലയം) പ്രസിദ്ധീകരിച്ചു. രാവിലെ 5 മണിക്കാണ് പെരുന്നാള്‍ നമസ്‌കാരം നടക്കുക.

പ്രാര്‍ഥനയ്‌ക്കെത്തുന്ന വിശ്വാസികള്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു.

Lets socialize : Share via Whatsapp