ഒമാനില്‍ കൂടുതല്‍ തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവല്‍കരിക്കുന്നു

by General | 30-04-2021 | 1761 views

ഒമാനില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ പത്ത് ശതമാനം തൊഴിലുകള്‍ കൂടി ഒമാനികള്‍ക്ക് മാത്രമാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ശുചീകരണം, നിര്‍മാണം, വീട്ടുജോലി തുടങ്ങിയ ജോലികള്‍ ഒഴികെയുള്ള പ്രധാന തസ്തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കും. പകരം സ്വദേശികളെ നിയമിക്കാനാണ് മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്.

കോവിഡിനെ തുര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പല കമ്പനികളും പ്രവാസികളെ തൊഴിലില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പുതിയ നിയമം കൂടി പ്രാബല്യത്തില്‍ എത്തുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ തൊഴില്‍ രഹിതരാവും. കഴിഞ്ഞ വര്‍ഷം വ്യവസായങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്ന് പ്രവാസികളെ പുറത്താക്കി പകരം സ്വദേശികളെ നിയമിച്ചിരുന്നു.

2021ലെ ആദ്യ മൂന്നു മാസങ്ങള്‍ക്കിടയില്‍ മാത്രം സ്വദേശികള്‍ക്ക് 10,000ത്തിലേറെ തൊഴിലുകള്‍ കണ്ടെത്തി നല്‍കാന്‍ തൊഴില്‍ മന്ത്രാലയത്തിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം 32,000 ഒമാനികള്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലി ലഭ്യമാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

Lets socialize : Share via Whatsapp