ഇന്ത്യയിൽ നിന്നുള്ള ​യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്​ നെഗറ്റീവ് ഫലം ഹാജരാക്കണം; സൗദിയിൽ രോഗികളുടെ എണ്ണത്തിൽ വർധന; പകുതിയിലേറെയും സ്ത്രീകൾ

by General | 20-04-2021 | 2822 views

ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്ക്​ വരുന്ന വിമാന യാത്രികർ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്​ നെഗറ്റീവ്​ പരിശോധന ഫലം ഹാജരാക്കണമെന്ന്​ നിർദേശം. ഇതു സംബന്ധിച്ച് വിവിധ എയർലൈനുകൾ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുമ്പ് ഇത് 72 മണിക്കൂറായിരുന്നു. ഏപ്രിൽ 22 മുതലാണ്​ ഇത്​ പ്രാബല്യത്തിൽ വരുന്നത്​. പുതിയ നിർദേശമനുസരിച്ച് പരിശോധനയ്ക്കായി സാമ്പിൾ എടുത്തത്​ മുതലുള്ള 48 മണിക്കൂറാണ്​ കണക്കാക്കുന്നത്​. ഫലം വന്ന ശേഷമുള്ള 48 മണിക്കൂറായിരിക്കില്ല കണക്കാക്കുക.
ടെസ്​റ്റ്​ ചെയ്​ത സമയം റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒറിജിനൽ റിപ്പോർട്ടിലേക്ക്​ ലിങ്കുള്ള ക്യൂ ആർ കോഡ്​ റിപ്പോർട്ടിലുണ്ടായിരിക്കണമെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ അറിയിച്ചു. പരിശോധന ഫലം ഇംഗ്ലീഷിലോ അറബിയിലോ രേഖപ്പെടുത്തിയിരിക്കണം എന്നും നിർദേശമുണ്ട്.

സൗദിയിൽ കൂടുതലും സ്ത്രീകൾക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യ മ​ന്ത്രാലയ വക്താവ്​

സൗദിയിൽ കോവിഡ് ​കേസുകൾ വർധിക്കുന്നു. കൂടുതലും സ്ത്രീകൾക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യ മ​ന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അലി പറഞ്ഞു.

മുൻകരുതൽ നടപടികൾ എല്ലാവരും പാലിക്കണമെന്ന്​ വക്താവ്​ നിർദേശം നൽകി. ഈ വർഷം ആരംഭത്തിൽ ഉണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ രോഗികളുടെ എണ്ണം കൂടുതലാണ്.

നോമ്പ്​ സമയത്ത്​ കോവിഡ്​ കുത്തിവെപ്പെടുക്കുന്നതിലൂടെ നോമ്പ്​ മുറിയില്ലെന്ന്​ ഗ്രാന്‍റ്​ മുഫ്​തി പറഞ്ഞ കാര്യവും ആരോഗ്യ വക്താവ്​ സൂചിപ്പിച്ചു. രാജ്യത്ത് ഗുരുതര കോവിഡ്​ കേസുകളിൽ പകുതിയും പ്രായമുള്ളവരാണ്​. സ്ഥിതി നിയന്ത്രിക്കാൻ വാണിജ്യ സ്ഥാപന ഉടമകൾ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും വക്താവ്​ ആവശ്യപ്പെട്ടു.

Lets socialize : Share via Whatsapp