റമദാന്‍: ഐ.‌എം.‌ജി വേള്‍ഡ് താത്കാലികമായി അടച്ചതായി മാനേജ്മെന്‍റ്

by Dubai | 19-04-2021 | 1634 views

ദുബൈ: റമദാന്‍ പ്രമാണിച്ച്‌ മെയ് 6 വരെ ഐ.‌എം.‌ജി വേള്‍ഡ് താത്കാലികമായി അടച്ചതായി മാനേജ്മെന്‍റ് അറിയിച്ചു. എല്ലാവരേയും പരിരക്ഷിക്കുന്നതിനും പാര്‍ക്ക് സന്ദര്‍ശിക്കുമ്പോള്‍ അതിഥികള്‍ക്ക് ലോകോത്തര അനുഭവം നല്‍കുന്നതിനുമാണ് ഈ മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കുന്നതെന്ന് ഐ.‌എം.‌ജി വേള്‍ഡ് അധികൃതര്‍ അറിയിച്ചു. ഈദിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മെയ് 7 മുതല്‍ അതിഥികള്‍ക്കായി പാര്‍ക്ക് വീണ്ടും തുറക്കും.

പാര്‍ക്കുകളും സവാരികളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള നവീകരണ പദ്ധതികള്‍ ഇക്കാലത്ത് നടക്കും. 

അതേസമയം, ഈ കാലയളവില്‍ നോവോ സിനിമാസ് അടക്കില്ല.

Lets socialize : Share via Whatsapp