'പടച്ചോൻ കൊണ്ടുവന്നു നിർത്തിയതാണ്'; ദൈവത്തിനു നന്ദിപറഞ്ഞ് യൂസഫലി

by Business | 12-04-2021 | 4027 views

കൊച്ചി: ഹെലികോപ്റ്റർ ഇടിച്ചിറക്കിയ സംഭവത്തിൽ അദ്‌ഭുതകരമായി രക്ഷപ്പെട്ട് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രമുഖ വ്യവസായി എം.എ. യൂസഫലിക്ക് പറയാനുള്ളത് ദൈവത്തോടുള്ള നന്ദിയെക്കുറിച്ചു മാത്രം.

“പടച്ചോൻ കൊണ്ടുവന്നു നിർത്തിയതാണ്, അൽഹംദുലില്ലാഹ്! (സർവ സ്തുതിയും അല്ലാഹുവിന്)’’- എറണാകുളത്തെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂസഫലിയെ കാണാനെത്തിയവരോടായി അദ്ദേഹം പറഞ്ഞു.

“അദ്ദേഹം വളരെ ആത്മവിശ്വാസത്തോടും പ്രസന്നതയോടുമാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കാണാൻ ചെന്നപ്പോൾ പരിക്ക് ഒട്ടും സാരമുള്ളതല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.”- യൂസഫലിയെ സന്ദർശിച്ച ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് പറഞ്ഞു.

ലേക്‌ഷോറിൽ ചികിത്സയിൽ കഴിയുന്ന ബന്ധു അബ്ദുള്ളയെ കാണാനാണ് യൂസഫലി ഭാര്യ സാബിറയുമൊത്ത് ഞായറാഴ്ച രാവിലെ വീട്ടിലെ ഹെലിപാഡിൽ നിന്നു പനങ്ങാട്ടേക്കു പറന്നത്.

രണ്ടുവർഷം മുമ്പാണ് യൂസഫലി അഗസ്ത വെസ്റ്റ്‌ലൻഡ് 109 എന്ന ഹെലികോപ്റ്റർ വാങ്ങിയത്.

Lets socialize : Share via Whatsapp