ഖത്തറിൽ യാത്രക്കാർക്കുള്ള സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിലെ കോവിഡ് പരിശോധനാ നിരക്ക് ഏകീകരിച്ചു

by International | 08-04-2021 | 4377 views

ദോഹ: ഖത്തറിൽ നിന്നും പുറത്തേക്ക് പോകുന്ന യാത്രക്കാർക്ക് സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിൽ കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധനാ നിരക്ക് ഖത്തര്‍ ആരോഗ്യ മന്ത്രാലയം ഏകീകരിച്ചു. ഇനി മുതല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നതിന് 300 റിയാലാണ് നല്‍കേണ്ടത്. ഇന്ന് മുതല്‍ ഇത് നിലവില്‍ വരും.

സര്‍ക്കാര്‍ ആശുപത്രികളില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി  കോവിഡ് പരിശോധന  നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. പരിശോധന സ്വകാര്യ ക്ലിനിക്കുകളില്‍ നടത്താനായിരുന്നു നിര്‍ദേശം. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ 350 മുതല്‍ 500 റിയാല്‍ വരെ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ഇത് എല്ലായിടത്തും 300 റിയാലാക്കി നിജപ്പെടുത്തിയതായാണ് പുതിയ അറിയിപ്പ്. 

Lets socialize : Share via Whatsapp