ഏപ്രിൽ, മെയ് മാസങ്ങൾ നിർണായകം; സമ്പൂർണ ലോക്ക്ഡൗണിനും സാധ്യത

by General | 30-03-2021 | 932 views

ഒമാൻ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഏപ്രിൽ, മെയ് മാസങ്ങൾ രാജ്യത്ത് നിർണായകമെന്ന് സുപ്രീം കമ്മിറ്റി. കൂടുതൽ പ്രയാസങ്ങൾ ഒഴിവാക്കുന്നതിന് ഏപ്രിൽ ഒന്ന് മുതൽ മെയ് 31 വരെയുള്ള കാലയളവിൽ കഠിന പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, രാജ്യത്ത് ആശുപത്രികളിലിലും തീവ്ര പരിചരണ വിഭാഗത്തിലും രോഗികൾ വർധിക്കുന്നത് പൊതുജനങ്ങൾക്കിടയിലുണ്ടായ ജാഗ്രത കുറവുമൂലമെന്ന് റോയൽ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റും പകർച്ചവ്യാധി യൂനിറ്റ് മേധാവിയുമായ ഡോ. ഫർയാൻ അൽ ലവാത്തി പറഞ്ഞു.

മാസ്‌കുകൾ ശരിയായ രീതിയിൽ ധരിക്കുക, കൈകൾ എപ്പോഴും അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ ജനങ്ങൾ അലംഭാവം കാണിക്കുന്നതിന് രോഗവ്യാപനത്തിന് ഇടയാക്കുന്നു. കഴിഞ്ഞ ആറ് ദിവസങ്ങൾക്കിടെ 22 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായത്.

കൊവിഡ് കേസുകളിലെ വർധനവും ആശുപത്രികളിലെ രോഗികളുടെ വർധനവും ഒമാന്റെ ആരോഗ്യ രംഗത്ത് വലിയ സമ്മർദം നേരിടേണ്ടിവരുന്നതായും ഡോ. ഫർയാൻ അൽ ലവാത്തി പറഞ്ഞു.

Lets socialize : Share via Whatsapp