തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോകത്തെ ഏറ്റവും വിശ്വനീയമായ സര്‍ക്കാറെന്ന ഖ്യാതി സൗദി അറേബ്യയ്ക്ക്

by International | 30-03-2021 | 499 views

റിയാദ്: ലോകത്തെ ഏറ്റവും വിശ്വനീയമായ സര്‍ക്കാറെന്ന ഖ്യാതി സൗദി അറേബ്യയ്ക്ക്. എഡല്‍മാ‍െന്‍റ 2021 ട്രസ്റ്റ് ബാരോമീറ്റര്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് സൗദി അറേബ്യന്‍ സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സര്‍ക്കാറുകളിലൊന്നെന്ന് വെളിപ്പെടുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സൗദി അറേബ്യ ഈ നേട്ടം കൈവരിക്കുന്നത്. മാത്രമല്ല, ഈ വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസ്യത 82 ശതമാനമായി ഉയരുകയും ചെയ്‌തിട്ടുണ്ട്‌. 2020 ല്‍ ഇത് 78 ശതമാനമായിരുന്നു. വിശ്വനീയ സര്‍ക്കാറുകളില്‍ ചൈന രണ്ടാം സ്ഥാനത്തും യു.എ.ഇ മൂന്നാം സ്ഥാനത്തുമാണ്.

ഈ വര്‍ഷം തുടക്കത്തിലാണ് എഡല്‍മാന്‍ ഡേറ്റ ആന്‍ഡ് ഇന്‍റലിജന്‍സ് (ഡി.എക്സ്.എ) നൈജീരിയ ഉള്‍പ്പെടെ 28 രാജ്യങ്ങളിലായി സര്‍വ്വേ നടത്തിയത്. 33,000-ത്തിലധികം ആളുകളില്‍ നിന്നുള്ള അഭിപ്രായം സ്വീകരിച്ചാണ് സര്‍വേ പൂര്‍ത്തീകരിച്ചത്. ഏറ്റവും വിശ്വസനീയമായ സര്‍ക്കാറായി തിരഞ്ഞെടുത്ത സൗദി അറേബ്യയില്‍ ബിസിനസുകള്‍ ഉള്‍പ്പെടെ വിഭാഗങ്ങള്‍ 73 ശതമാനം വര്‍ധന രേഖപ്പെടുത്തി. എന്‍.‌ജി‌.ഒകള്‍ 61 ശതമാനം, മാധ്യമങ്ങള്‍ 60 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചനിരക്ക്.

കൊവിഡ് മഹാമാരി വെല്ലുവിളി മികച്ചരീതിയില്‍ കൈകാര്യം ചെയ്തതി‍െന്‍റ പശ്ചാത്തലത്തില്‍ സൗദി ഗവണ്‍മെന്റിന് അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിംഗുണ്ട്. വാക്സിനുകള്‍ വികസിപ്പിക്കുന്നതിലും മെഡിക്കല്‍ ഗവേഷണത്തിനും പരീക്ഷണങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിലും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സൗജന്യമായി നല്‍കുന്നതിലുള്‍പ്പടെ സൗദി അറേബ്യ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Lets socialize : Share via Whatsapp