നിരോധിത ലഹരി ഗുളികകള്‍ വയറ്റിനകത്താക്കി കടത്താൻ ശ്രമം, യാത്രക്കാരൻ പിടിയിൽ

by General | 05-03-2021 | 3329 views

ദോഹ: നിരോധിത ലഹരിഗുളികകള്‍ വയറ്റിനകത്താക്കി ഖത്തറിലെത്തിയയാളെ ദോഹ വിമാനത്താവളത്തില്‍ കംസ്റ്റംസ് അധികൃതര്‍ പിടികൂടി. സംശയത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ സ്കാന്‍ ചെയ്തപ്പോഴാണ് വയറിനകത്ത് നിരോധിത ലഹരി ഗുളികകള്‍ കണ്ടത്. 48.3 ഗ്രാം തൂക്കം വരുന്ന ഏഴ് കന്നാബിസ് ഗുളികകളും വേദന സംഹാരിയായി ഉപയോഗിക്കുന്ന ട്രമഡോള്‍ കാപ്സ്യൂള്‍ ഏഴെണ്ണവുമാണ് വയറിനകത്ത് കണ്ടെത്തിയത്.

എന്നാല്‍ യാത്രക്കാരന്‍ ഏത് രാജ്യത്ത് നിന്നുള്ളയാളാണെന്ന് കംസ്റ്റംസ് വ്യക്തമാക്കിയിട്ടില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പരിശോധനകളാണ് ദോഹ വിമാനത്താവളത്തില് കംസ്റ്റംസ് അധികൃതര്‍ നടത്തുന്നത്

Lets socialize : Share via Whatsapp