ഇസ്രായേലില്‍ ആദ്യ യുഎഇ അംബാസിഡര്‍ ചുമതലയേറ്റു

by Abudhabi | 03-03-2021 | 6015 views

അബുദബി: ഇസ്രായിലുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇയുടെ ആദ്യ അംബാസഡര്‍ ജെറുസലേമില്‍ ചുമതലയേറ്റു. മുഹമ്മദ് അല്‍ഖാജയാണ് യു.എ.ഇ അംബാസഡറായി ഇസ്രായേലില്‍ എത്തിയത്. മുഹമ്മദ് അല്‍ഖാജ തന്നെയാണ് ട്വിറ്ററില്‍ ഈ വിവരങ്ങള്‍ പങ്കുവെച്ചത്. യു.എ.ഇ വിദേശകാര്യ മന്ത്രിയുടെ മുന്‍ സ്റ്റാഫ് അംഗമായിരുന്നു മുഹമ്മദ് അല്‍ഖാജ.

ഇസ്രായില്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് അല്‍ഖാജ എത്തിയത്. സ്ഥാനപതി കാര്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച്‌ ചര്‍ച്ച നടത്തും. കഴിഞ്ഞ സെപ്റ്റംബര്‍ 15 നാണ് വാഷിങ്ടണില്‍ വെച്ച്‌ യു.എ.ഇയും ഇസ്രായിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ധാരണയായത്. ഇസ്രായേല്‍ കഴിഞ്ഞ ജനുവരിയില്‍ അബുദാബിയില്‍ എംബസി ആരംഭിച്ചിരുന്നു.

Lets socialize : Share via Whatsapp