കുവൈത്തിലെ ഇന്ത്യൻ എംബസി മാർച്ച് നാല് വരെ അടച്ചിടും

by International | 02-03-2021 | 2665 views

കുവൈറ്റ്‌ സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി മാർച്ച് നാല് വരെ അടച്ചിടും. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് എംബസി അടച്ചിടുന്നതെന്ന് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

മുന്‍കൂട്ടിയുള്ള അപ്പോയിന്‍മെന്‍റുകളുടെ അടിസ്ഥാനത്തില്‍ അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാക്കും. അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷ cons1.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാമെന്ന് അധികൃതർ നിർദേശിച്ചു.

എംബസിയുടെ കീഴിലുള്ള മൂന്ന് പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെയും പ്രവർത്തനം തടസ്സമില്ലാതെ തുടരും. മാർച്ച് മാസത്തിൽ എംബസി ഷെഡ്യൂൾ ചെയ്ത മുഴുവൻ പരിപാടികളും അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായും എംബസി അറിയിച്ചു.

Lets socialize : Share via Whatsapp