അന്താരാഷ്ട്ര ഡിഫന്‍സ് ഷോ ആസ്ഥാനം റിയാദില്‍ തുറന്നു

by International | 23-02-2021 | 1657 views

റിയാദ്: 2022 മാര്‍ച്ച്‌ ആറ് മുതല്‍ ഒന്‍പത് വരെ റിയാദില്‍ നടക്കുന്ന അന്താരാഷ്ട്ര ഡിഫന്‍സ് ഷോയുടെ ആസ്ഥാനം ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് (ഗാമി) റിയാദില്‍ തുറന്നു. രാജ്യത്തിന്റെ പരമ്പരാഗത വാസ്തുവിദ്യയിലാണ് പ്രദര്‍ശന കേന്ദ്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡിഫന്‍സ് ഷോ സി ഇ ഒ സീന്‍ ഓര്‍മ്രോഡ് പറഞ്ഞു. 

ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും പുതിയ സൈനിക ഉപകരണങ്ങള്‍, സൈനിക വിമാനങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തിനെത്തിച്ചേരുന്നത്. സൈനിക വിമാന പ്രദര്‍ശനത്തിന് പ്രത്യേക റണ്‍വേയും ഒരുക്കിയിട്ടുണ്ട്.

വിഷന്‍ 2030ന്റെ ഭാഗമായി സൗദി അറേബ്യ പ്രതിരോധം, അന്താരാഷ്ട്ര പങ്കാളിത്തം, ഗവേഷണം, വികസനം എന്നീ മേഖലകളില്‍ കൂടുതല്‍ വിദഗ്ധ തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്

Lets socialize : Share via Whatsapp