
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പാക്കിയ കോവിഡ് സുരക്ഷാ നടപടികള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ സ്കൈ ട്രാക്സിന്റെ ഫോര്‍ സ്റ്റാര്‍ റേറ്റിങ് ആണ് ലഭിച്ചത്. വിമാനത്താവളങ്ങളില്‍ നടപ്പാക്കിയ കോവിഡ് ആരോഗ്യസുരക്ഷ നടപടികള്‍ കണക്കിലെടുത്തുള്ളതായിരുന്നു ഈ അക്രഡിറ്റേഷന്. ഈ അംഗീകാരം ലഭിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ വിമാനത്താവളമാണ് മസ്കത്തിലേത്.
ആരോഗ്യ, സുരക്ഷ ശുചിത്വ നടപടികളുടെ കാര്യക്ഷമതയും സ്ഥിരതയുമാണ് പ്രധാനമായും വിലയിരുത്തിയത്. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ അടക്കം യാത്രയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള ശുചീകരണവും അണുമുക്തമാക്കലുമടക്കം കാര്യങ്ങള്‍ പരിശോധനക്കു വിധേയമാക്കി. അടുത്തിടെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്നാഷനലിെന്റ എയര്‍പോര്‍ട്ട് ഹെല്‍ത്ത് അക്രഡിറ്റേഷന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചിരുന്നു.