'സ്മാര്‍ട്ട് ട്രാവല്‍' സംവിധാനവുമായി ദുബായ് വിമാനത്താവളം

by Dubai | 22-02-2021 | 2238 views

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ 'സ്മാര്‍ട്ട് ട്രാവല്‍' സംവിധാനം ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. പാസ്പോര്‍ട്ട് പരിശോധനയ്ക്ക് പകരം ഫെയ്സ് റെക്കഗ്നിഷന്‍ (മുഖ പരിശോധന) വഴി യാത്രക്കാരെ തിരിച്ചറിയാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. പാസ്പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന തരത്തില്‍ മുഖം തിരിച്ചറിയല്‍ മാര്‍ഗമാക്കുന്ന തരത്തിലുള്ള ബയോമെട്രിക് സംവിധാനം ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. പൈലറ്റ് അടിസ്ഥാനത്തില്‍ 'സ്മാര്‍ട്ട് ട്രാവല്‍' സംവിധാനത്തിന്റെ പരീക്ഷണം പൂര്‍ത്തിയാക്കിയതിന് പിറകെയാണ് ഇത് ഔപചാരികമായി ആരംഭിച്ചത്.

മുഖത്തിനു പുറമെ ഐറിസ് (കണ്ണിലെ കൃഷ്ണമണി) റെകഗ്നിഷന്‍ വഴിയും തിരിച്ചറിയാന്‍ എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ട്രാവല്‍' സംവിധാനത്തിലൂടെ സാധിക്കും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ യാത്രക്കാര്‍ക്ക് ഇപ്പോള്‍ അവരുടെ യാത്രാ വിവരങ്ങള്‍ പരിശോധിക്കാനും ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ലോഞ്ച് സൗകര്യങ്ങളില്‍ പ്രവേശിക്കാനും കഴിയും. വിമാനത്താവളത്തിലൂടെ സഞ്ചരിക്കാനും വിമാനങ്ങളില്‍ കയറാനും ഈ ബയോമെട്രിക് തിരിച്ചറിയല്‍ തന്നെ മതി.

ദുബായ് വിമാനത്താവളങ്ങളുടെ അറൈവല്‍, ഡിപാര്‍ചര്‍ ഹാളുകളില്‍ ഇത്തരം സൗകര്യമുള്ള 122 സ്മാര്‍ട്ട് ഗേറ്റുകള്‍ നവീകരിച്ചതായും അതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത യാത്രക്കാര്‍ക്ക് യാത്രാ രേഖകളുടെ ആവശ്യമില്ലാതെ ഈ സംവിധാനം വിമാനത്താവള അധികൃതര്‍ പറഞ്ഞു.

Lets socialize : Share via Whatsapp