കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ര​ണ്ടാം ഘ​ട്ട വി​ത​ര​ണം ഇന്ന് മുതല്‍: സൗദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

by International | 18-02-2021 | 2122 views

ജി​ദ്ദ: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ര​ണ്ടാം ഘ​ട്ട വി​ത​ര​ണം വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് സൗദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ല​വി​ല്‍ അം​ഗീ​ക​രി​ച്ച എ​ല്ലാ വാ​ക്സി​നു​ക​ള്‍​ക്കും ര​ണ്ടു ഡോ​സു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ ഡെ​പ്യൂ​ട്ടി മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല അ​സീ​രി പ​റ​ഞ്ഞു. ഭ​ര​ണാ​ധി​കാ​രി​ക​ളാ​യ സ​ല്‍​മാ​ന്‍ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​നും ആ​ദ്യ ഘ​ട്ട​ത്തി​ല്‍​ത​ന്നെ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു.

അതെ സമയം രാജ്യത്ത് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​രു​ടെ എ​ണ്ണം 20 ല​ക്ഷ​ത്തി​ലെ​ത്തി. ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ബാ​ക്കി 26 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍​ക്കും വാ​ക്സി​ന്‍ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എന്നാല്‍ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ആ​രെ​യും വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

'പ്രതിരോധ കു​ത്തിവെ​പ്പ്​ രാ​ജ്യ​ത്തിന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. മു​ന്‍‌​ഗ​ണ​ന​യ​നു​സ​രി​ച്ച്‌​ ദി​വ​സേ​ന വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കും. ഫൈ​സ​ര്‍ വാ​ക്സി​ന്‍ നി​ര്‍​മാ​താ​ക്ക​ളി​ല്‍​നി​ന്നും 10 ദ​ശ​ല​ക്ഷം ഡോ​സു​ക​ളാ​ണ് സൗ​ദി അറേബ്യസ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ത് പെ​ട്ടെ​ന്നു​ത​ന്നെ രാ​ജ്യ​ത്ത് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, ആ​സ്ട്ര​സെ​ന​ക വാ​ക്സി​ന്‍ സൗ​ദി ഫു​ഡ് ആ​ന്‍​ഡ്​ ഡ്ര​ഗ് അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മാ​ത്ര​മേ രാ​ജ്യ​ത്ത് ല​ഭ്യ​മാ​ക്കൂ​. വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​രോ​ട് മു​ന്‍​ക​രു​ത​ല്‍ പാ​ലി​ക്ക​ണം. തെ സമയം വാ​ക്സി​ന്‍ വ്യ​ക്തി​ക​ളെ മാ​ത്ര​മേ സം​ര​ക്ഷി​ക്കു​ക​യു​ള്ളൂ എ​ന്നും വൈ​റ​സ് വ​ഹി​ക്കു​ന്ന​തി​നോ മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന​തി​നോ വാ​ക്സി​ന്‍ ത​ട​സ്സ​മ​ല്ലെ.'- മ​ന്ത്രി കൂട്ടിച്ചേര്‍ത്തു.

Lets socialize : Share via Whatsapp